NEWS

പബ്ബിൽ തീപിടിത്തം; 2 പേർ വെന്തുമരിച്ചു, ഉടമയുൾപ്പെടെ 6 പേർക്ക് പരുക്ക്


മൈസൂരു∙ ‌റെസ്റ്റോ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 2 മരണം. പബ്ബിലെ ജീവനക്കാരായ ഡാർജിലിങ് സ്വദേശി സാഹിൻ (26), നേപ്പാൾ സ്വദേശി പ്രകാശ് (24) എന്നിവരാണ് മരിച്ചത്. പബ്ബ് ഉടമ പ്രീതം പുമീത് ഉൾപ്പെടെ ആറ് പേർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തിയെന്നും ഇവർക്ക് നിസ്സാര പരുക്കുകൾ മാത്രമേയുള്ളുവെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. തീ പൂർണമായും അണച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 


Source link

Back to top button