NEWS

സൗജന്യ യാത്ര: മുൻപുള്ള ഓർഡിനറി സർവീസുകൾ നിലനിര്‍ത്തുമെന്ന് കെഎസ്ആർടിസി


തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ സ്ത്രീ സൗജന്യ യാത്രാ പദ്ധതി നിലവിൽ വരുന്നതിനു മുൻപ് ഓർഡിനറി വിഭാഗത്തിൽ ഉണ്ടായിരുന്ന എല്ലാ സർവീസുകളും തുടർന്നും ഓർഡിനറി സർവീസായി നിലനിർത്തി സൗജന്യ യാത്ര ലഭ്യമാക്കുന്നുണ്ടെന്ന് കെഎസ്ആർടിസി. സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് കോർപറേഷന്റെ വിശദീകരണം.തിരുവനന്തപുരം നഗരത്തിലും ജില്ലയിലുമായി പ്രവർത്തിക്കുന്ന ഓർഡിനറി, സിറ്റി ഫാസ്റ്റ് സർവീസുകൾ സംബന്ധിച്ച വിവരങ്ങൾ കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകളിലുമുണ്ട്. തിരുവനന്തപുരം നഗരത്തിൽ 384 സിറ്റി ഫാസ്റ്റ് ബസുകളുണ്ട്. ജില്ലയിൽ തിരുവനന്തപുരം നഗരത്തിൽ ഉൾപ്പെടെ 687 ഓർഡിനറി ബസുകളുണ്ട്.


Source link

Back to top button