SPORTS
ലോകകപ്പ് പോരിനിടെ ഇന്ത്യ– പാക്ക് വനിതാ താരങ്ങൾ ഗ്രൗണ്ടിൽ തല്ലുകൂടി? വൈറൽ വിഡിയോയിലെ സത്യമെന്ത്?

ബർമിങ്ങാം ∙ ‘വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ ഗ്രൗണ്ടിൽ കയ്യാങ്കളി’: ഇങ്ങനെയൊരു തലക്കെട്ടിൽ ഒരു വിഡിയോ പങ്കുവച്ചാൽ സ്വാഭാവികമായും അതു വൈറലാകും. ക്രിക്കറ്റ് പിന്തുടരുത്താവർ പോലും ഒരുപക്ഷേ ഈ വിഡിയോ കണ്ടേക്കാം. ഇന്ത്യൻ വനിതാ ട്വന്റി20 ടീം ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ പേരിൽ വ്യാജ വിഡിയോ ചമച്ചവരുടെയും ഉദ്ദേശ്യം അതു തന്നെയാകാം. ഇന്നലെ, വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലാണ് ഒരു വ്യാജ വിഡിയോ വ്യാപകമായി പ്രചരിച്ചത്. എന്നാൽ ഇങ്ങനെയൊരു സംഭവം ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ നടന്നിട്ടില്ലെന്നതാണ് വസ്തുത. പ്രചരിക്കുന്ന വിഡിയോയിലെ പാക്ക് താരവും ഫാത്തിമ സനയും തമ്മിൽ യാതൊരു മുഖസാദൃശ്യവുമില്ല. ജഴ്സിയിലും പേര് വ്യത്യസ്തമാണ്. ബാറ്റർ ഹർമൻപ്രീത് ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മുഖം വ്യക്തമല്ല. മാത്രമല്ല, ബാറ്റു ചെയ്യുന്ന ഇന്ത്യൻ ടീമിന്റെ രണ്ടിൽ കൂടുതൽ താരങ്ങളെ ഗ്രൗണ്ടിൽ കാണാം. എഐ ഉപയോഗിച്ച് നിർമിച്ചതാണ് ഈ വിഡിയോ എന്നാണ് കരുതുന്നത്.
Source link


