ജൂൺ 24ന് അത് സംഭവിക്കും; ഫിഫ ലോകകപ്പ് മത്സരത്തിനിടെ മെെതാനത്തിലേക്ക് അന്യഗ്രഹജീവികളെത്തും?

ഇന്നും മനുഷ്യന് വിദൂരമാണ് അന്യഗ്രഹജീവികളെക്കുറിച്ചുള്ള സത്യങ്ങൾ. ചിലർ അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് പറയുമ്പോൾ മറ്റ്ചിലർ ആ അഭിപ്രായത്തെ നിഷേധിക്കുന്നു. ഇപ്പോഴിതാ അന്യഗ്രഹജീവികളെക്കുറിച്ച് പുറത്തുവന്ന പുതിയ പ്രവചനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഫിഫ ലോകകപ്പിനിടെ ഭീമൻ യുഎഫ്ഒ (ആകാശത്തിലൂടെ പറക്കുന്ന അജ്ഞാത വസ്തു) എത്തുമെന്നും നൂറുകണക്കിന് ആളുകളെ അത് തട്ടിക്കൊണ്ടുപോകുമെന്നുമാണ് പ്രവചനം.
ബ്രസീലിയൻ മനഃശാസ്ത്രജ്ഞയായ വോ ബഹിയാനോയാണ് ഇത്തരമൊരു പ്രവചനം നടത്തിയത്. എലിസാൻജല ഡി സൂസ എന്നാണ് അവരുടെ ശരിക്കുള്ള പേര്. ഇൻസ്റ്റഗ്രാമിൽ 23 മില്യൺ ഫോളോവേഴ്സ് ഇവർക്കുണ്ട്. ജൂൺ രണ്ടിനാണ് ഇതുസംബന്ധിച്ച് വീഡിയോ അവർ പങ്കുവച്ചത്.
ജൂൺ 24ന് ഫ്ലോറിഡയിലെ മിയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് സി മത്സരത്തിനിടെ പേടകം മെെതാനത്തിലെത്തുമെന്നും കളിക്കാരും അധികൃതരും അടക്കമുള്ളവരെ പേടകത്തിൽ കയറ്റിക്കൊണ്ടുപോകുമെന്നും അവർ അവകാശപ്പെടുന്നു. 2026 ജൂൺ 24ന് മിയാമിയിലെ സ്റ്റേഡിയത്തിലേക്ക് പോകരുതെന്നും വോ ബഹിയാന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കോട്ട്ലാൻഡും ബ്രസീലുമാണ് അന്ന് മത്സരിക്കുന്നത്.
Vó bahiana NOVAMENTE reafirma da invasão alienígena e sequestro de jogadores em 24 de junho no jogo da Copa em Miami. pic.twitter.com/WKgTknFwoD
— Borboleta silenciosa (@FtimaPesso2719) June 12, 2026


