AUTO

ടാറ്റ മുതൽ മാരുതി വരെ; 10 ലക്ഷത്തിൽ താഴെ വില, ക്രൂസ് കൺട്രോൾ, 7 ബജറ്റ് കാറുകൾ ഇതാ


ദേശീയപാതകളിലെ ദീര്‍ഘദൂര യാത്രകളില്‍ ഏറെ ഉപകാരമാവുന്ന ഫീച്ചറാണ് ക്രൂസ് കണ്‍ട്രോള്‍. നേരത്തെ പത്തു ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള കാറുകളില്‍ മാത്രം കണ്ടുവന്നിരുന്ന സൗകര്യമായിരുന്നു ഇത്. ഇപ്പോള്‍ ക്രൂസ് കണ്‍ട്രോള്‍ കൂടുതല്‍ ജനകീയമായ ഫീച്ചറായി മാറിയിട്ടുണ്ട്. ബജറ്റ് കാറുകളിലും ഇന്ന് ക്രൂസ് കണ്‍ട്രോള്‍ കണ്ടെത്താനാവും. താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാവുന്ന ക്രൂസ് കണ്‍ട്രോള്‍ ഫീച്ചറുള്ള ഏഴ്  ബജറ്റ് കാറുകളെ പരിചയപ്പെടാം.ടാറ്റ ടിയാഗോമുഖം മിനുക്കിയെത്തിയ ടാറ്റ ടിയാഗോക്ക് ലഭിച്ച ഫീച്ചറുകളിലൊന്നാണ് ക്രൂസ് കണ്‍ട്രോള്‍. ഇതിനു പുറമേ വയര്‍ലസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ്, 65W യുഎസ്ബി സി പോര്‍ട്ട്, പിന്നില്‍ എസി വെന്റുകള്‍ എന്നിവയും പുതിയ ടിയാഗോയിലുണ്ട്. 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ റിവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍ 86എച്ച്പി കരുത്തും 113എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍. എക്‌സ് ഷോറൂം വില 5.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന ടിയാഗോ വകഭേദങ്ങളില്‍ ക്രൂസ് കണ്‍ട്രോളുണ്ട്.മാരുതി സുസുക്കി ബലേനോടാറ്റ ആള്‍ട്രോസ്ടാറ്റ മോട്ടോഴ്‌സിന്റെ പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസിലും ക്രൂസ് കണ്‍ട്രോള്‍ ഫീച്ചറുണ്ട്. ഈ പട്ടികയിലെ ഏക ഡീസല്‍ എന്‍ജിന്‍ ഓപ്ഷന്‍ കൂടിയാണ് ആള്‍ട്രോസ്. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍. 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ റെവ്‌ട്രോണ്‍ എന്‍ജിന്‍ 86ബിഎച്ച്പി കരുത്തും 115എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 1.5 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 88ബിഎച്ച്പി കരുത്തും 200എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍, എഎംടി, 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 7.41 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള പ്യുവര്‍ എസ് വകഭേദം മുതല്‍ മുകളിലോട്ട് ക്രൂസ് കണ്‍ട്രോള്‍ ഉണ്ട്.


Source link

Back to top button