NEWS

ഹോർമുസ് തുറക്കും; ആദ്യം ഇന്ത്യൻ കപ്പൽ, 5% കൂപ്പുകുത്തി ക്രൂഡോയിൽ, കുതിച്ചുയർന്ന് സ്വർണവും ഓഹരിയും, ഇറാന് വൻ നേട്ടം


നാല് മാസക്കാലം നീണ്ട യുദ്ധത്തിന് വിരാമമിട്ട് ഒടുവിൽ പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ കാഹളം. 60-ദിവസത്തെ വെടിനിർത്തൽ ഉന്നമിടുന്ന സമാധാന ഡീലിൽ ഒപ്പുവയ്ക്കാൻ ഇറാനും യുഎസും തീരുമാനിച്ചു. ഇതുപ്രകാരം ഇരു കൂട്ടരും പരസ്പരമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കും.4 മാസമായി അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് കപ്പലുകളുടെ സ്വതന്ത്രയാത്രയ്ക്കായി തുറക്കും. ഹോർമുസ് വഴി ഇറാനിലേക്കും തിരിച്ചും യാത്രചെയ്യുന്ന കപ്പലുകളെ തടയുന്ന നടപടി യുഎസ് സൈന്യവും അവസാനിപ്പിക്കും. ഫെബ്രുവരി 19ന് (വെള്ളിയാഴ്ച) സ്വിറ്റ്സർലൻഡിലെ ജനീവയിൽ വച്ചാണ് ഡീൽ ഔദ്യോഗികമായി ഒപ്പുവയ്ക്കൽ എന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എക്സിൽ പറഞ്ഞു.യുഎസും ഇറാനും തമ്മിൽ ഒപ്പിടുന്ന സമാധാന ഡീൽ ഇസ്രയേലിനും ബാധകമാണ്. ഇസ്രയേൽ ഇറാനിലും ലെബനനിലും നടത്തുന്ന ആക്രമണങ്ങളും അവസാനിപ്പിക്കണം. ഡീൽ യാഥാർഥ്യമാകുന്നുവെന്ന് ഏതാണ്ട് ഉറപ്പായതോടെ ക്രൂഡോയിൽ വില കൂപ്പുകുത്തി. 


Source link

Back to top button