SPORTS

വാർത്താ സമ്മേളനത്തിനിടെ അമ്മയുടെ കോൾ; സംസാരം നിർത്തി ഫോൺ എടുത്ത് നിതീഷ് കുമാർ: കയ്യടിച്ച് ആരാധകർ


ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞുള്ള  വാർത്താ സമ്മേളനത്തിനിടെ അരങ്ങേറിയത് ഹൃദയംകവരുന്ന മുഹൂർത്തം. ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാറാണ് ആരാധകരുടെ മനംകവർന്നത്. വാർത്താ സമ്മേളനത്തിനിടെ അമ്മയുടെ ഫോ‍ൺ കോൾ വന്നതോടെ നിതീഷ് സംസാരം നിർത്തി കോൾ എടുക്കുകയായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് ശേഷമാണ് നിതീഷ് കുമാർ ഇന്ത്യൻ ടീമിലേക്ക് വന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിനായി  13 ഇന്നിങ്സുകളിൽ നിന്ന് 30.20 ശരാശരിയിലും 171.59 സ്ട്രൈക്ക് റേറ്റിലും 302 റൺസ് നിതീഷ് നേടിയിരുന്നു.   അഫ്ഗാനിസ്ഥാനെതിരെ നേടിയ വിജയത്തിലും നിതീഷ് നിർണായ പങ്കുവഹിച്ചു. നാല് ഓവറിൽ 31 റൺസ് വഴങ്ങിയ നിതീഷ് രണ്ട് വിക്കറ്റ് വീഴ്ത്തി. 51 പന്തിൽ 8 സിക്സും 8 ഫോറും ഉൾപ്പെടെ 102 റൺസെടുത്ത ഗുർബാസിനെയും ഓൾറൗണ്ടർ മുഹമ്മദ് നബിയെയുമാണ് നിതീഷ് വീഴ്ത്തിയത്.


Source link

Back to top button