SPORTS

ഇന്ത്യ – പാക്ക് ലോകകപ്പ് മത്സരം; ‘പാക്കിസ്ഥാന് കൈകൊടുക്കുമോ?’; നിലപാട് വ്യക്തമാക്കി ഹർമൻപ്രീത് കൗർ


ഇന്ത്യ പാക്കിസ്ഥാൻ വനിത ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ചർച്ചയായി ഹസ്തദാന വിവാദം. മത്സരത്തിന് മുൻപ് പാക്കിസ്ഥാനുമായി ഹസ്തദാനം ചെയ്യുമോ എന്ന ചോദ്യത്തിന് ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മാധ്യമപ്രവർത്തകർക്ക് മറുപടി നൽകി. രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടക്കാൻ താത്പര്യമില്ലെന്നും ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് മാത്രമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും ഹർമൻപ്രീത്  കൗർ വ്യക്തമാക്കി. അതേസമയം, ഏത് മത്സരമായാലും സമ്മർദമുണ്ടാകും എന്നും ഇന്ത്യൻ ടീം ക്യാപ്റ്റൻ വ്യക്തമാക്കി. ‘തീര്‍ച്ചയായും സമ്മർദ്ദം ഉണ്ടാകും, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, പാക്കിസ്ഥാനെതിരെ കളിക്കുമ്പോഴെല്ലാം സമ്മർദം ഉണ്ടാകും. എന്നാല്‍ ആ സമ്മർദത്തെ ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. കാരണം ഏതൊരു രാജ്യാന്തര മത്സരത്തിലും സമ്മർദം ഉണ്ടാകും. ആ മത്സരത്തില്‍ നിങ്ങളുടെ 100% നല്‍കുകയും ഓരോ നിമിഷവും ആസ്വദിക്കുകയും ചെയ്യുക എന്നുമാത്രമേയുള്ളൂ’– ഹർമൻപ്രീത് കൗർ കൂട്ടിച്ചേര്‍ത്തു.‘സമ്മർദമില്ലെന്ന് ഞാൻ പറയില്ല. സമ്മർദമുണ്ട്. ഞാൻ ക്രിക്കറ്റ് കാണാൻ തുടങ്ങിയതുമുതൽ, ഒരു ആരാധകനെന്ന നിലയിൽ എനിക്ക് ആ സമ്മർദം അനുഭവപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ കളിക്കളത്തിൽ ഇറങ്ങുമ്പോൾ‌ സമ്മർദം അതിലും കൂടുതലാണ്. . എന്നാൽ ഞങ്ങൾ എപ്പോഴും പറയുന്നപോലെ, ഈ മത്സരം കൂടുതൽ ആസ്വദിക്കുന്തോറും ഞങ്ങൾക്ക് നല്ലതായി ഭവിക്കും. കാരണം ഈ വലിയ അവസരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യവതികളാണ് ഞങ്ങൾ. ഞങ്ങളുടെ ഏറ്റവും മികച്ച ഫോം കാഴ്ചവയ്ക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’– ഹർമൻപ്രീത് കൗറിന്റെ വാക്കുകൾ.


Source link

Back to top button