NEWS
‘ഉപരോധം ലംഘിക്കരുത്, പൊറുക്കില്ല’; ജയശങ്കറിനോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

വാഷിങ്ടൻ∙ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട യുഎസ് നിർദേശങ്ങൾ എല്ലാ വാണിജ്യ കപ്പലുകളും കൃത്യമായി പാലിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള സംഭാഷണത്തിലാണ് മാർക്കോ റൂബിയോ വിഷയത്തില്‍ നിലപാട് കടുപ്പിച്ചത്. യുഎസിന്റെ ഉപരോധം ലംഘിക്കുന്നതും ഇറാനിയൻ എണ്ണ അനധികൃതമായി കടത്തുന്നതും പൊറുക്കാനാവില്ലെന്ന് റൂബിയോ ജയശങ്കറിനോട് പറഞ്ഞു. യൂറോപ്പ് സന്ദർശനത്തിലുള്ള ജയശങ്കർ മാർക്കോ റൂബിയോയുമായി ഫോണിലൂടെയാണ് സംസാരിച്ചത്. ഒമാൻ ഉൾക്കടലിൽ വാണിജ്യ കപ്പലിന് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഈ വിഷയം ജയശങ്കർ മാർക്കോ റൂബിയോയുമായുള്ള സംഭാഷണത്തിനിടെ ഉന്നയിക്കുകയായിരുന്നു. വാണിജ്യ കപ്പലുകളെ യുഎസ് ആക്രമിക്കുന്നതിനെതിരെ ഡൽഹിയിലെ മുതിർന്ന യുഎസ് നയതന്ത്രജ്ഞനെ വിളിച്ച് ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.
Source link


