NEWS
ജനപ്രിയ ബസ് സർവീസ് കട്ടപ്പുറത്ത്; തകരാറിലായത് പാലാ – ബെംഗളൂരു എസി ബസ്, നഷ്ടം പ്രതിദിനം 65,000

കറുകച്ചാൽ ∙ ബന്ദിപ്പൂർ വനമേഖലയുടെ സൗന്ദര്യം ആസ്വദിച്ച് സുഖകരമായി ബെംഗളൂരുവിലേക്ക് പോകാൻ ടിക്കറ്റെടുത്ത യാത്രക്കാർ പെരുവഴിയിലായി. കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ജനപ്രിയ ‘പാലാ – ബെംഗളൂരു എസി സർവീസ്’ കട്ടപ്പുറത്ത്. റൂട്ടിലെ 2 എസി ബസുകളും സാങ്കേതിക തകരാറിലായതാണ് കെഎസ്ആർടിസിയുടെ ‘ പൊന്മുട്ടയിടുന്ന താറാവിനെ’ പ്രതിസന്ധിയിലാക്കിയത്.നിലവിൽ കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് ഒരു പകരം ബസ് എത്തിച്ചാണ് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് മുടന്തി പോകുന്നത്. ഇന്നലെ തൃശൂർ ഡിപ്പോയിൽ നിന്ന് എസി ബസ് എത്തിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരം ബസ് എത്തിച്ചില്ലെങ്കിൽ സർവീസ് വീണ്ടും മുടങ്ങുമോ എന്ന് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം ഓൺലൈനിൽ ടിക്കറ്റ് എടുത്തവരെ മറ്റ് പല കണക്‌ഷൻ ബസുകളിലായി കയറ്റി വിടുകയായിരുന്നു.
Source link


