NEWS

നിവൃത്തിയില്ലാതെ ആൺകുട്ടിയെപ്പോലെ വേഷം മാറി നടന്നിട്ടും അവൾ പീഡിപ്പിക്കപ്പെട്ടു; വയനാട് സ്വദേശി അറസ്റ്റിൽ


മീനങ്ങാടി / ഷൊർണൂർ ∙ ‘‘പല തരക്കാരായ ആളുകളുടെ നോട്ടത്തിൽ നിന്നും ദ്രോഹത്തിൽ നിന്നും രക്ഷപ്പെടാമെന്നു കരുതിയാണ് ആൺകുട്ടിയെപ്പോലെ വേഷം മാറി നടന്നത്. പക്ഷേ, സ്വന്തം ഏട്ടനെപ്പോലെ കണ്ടയാളിൽനിന്ന് ഒരിക്കലും വിചാരിക്കാത്ത തരത്തിലുള്ള പെരുമാറ്റമുണ്ടായപ്പോൾ സഹിച്ചില്ല. റെയിൽപാളത്തിലേക്കു ചാടി മരിക്കാമെന്നുറപ്പിച്ചാണ് ആദ്യം കണ്ട ട്രെയിനിലേക്കു കയറിയത്’’– പൊലീസ് സംഘത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ആ പതിനേഴു വയസ്സുകാരി പറഞ്ഞു.ആരോഗ്യപ്രശ്നങ്ങളുള്ള അമ്മയുടെ ചികിത്സയ്ക്കു തന്നാലാകുന്നതു ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണു കൂടുതലൊന്നും ചിന്തിക്കാതെ ലോറി ക്ലീനറുടെ വേഷമണിഞ്ഞത്. ഇപ്പോൾ ലോകത്തോടു തന്നെയുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അവളുടെ വാക്കുകൾ. പെൺകുട്ടിയെ പീഡിപ്പിച്ച വയനാട് മീനങ്ങാടി സ്വദേശി എ.എസ്.സനോജിനെ (26) പോക്സോ ചുമത്തി ഇന്നലെ മീനങ്ങാടി പൊലീസ് ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ‍് ചെയ്തു.


Source link

Back to top button