SPORTS

‘ഫാബ് ഫോറിൽ’ ഇനി കെയ്ൻ വില്യംസൻ ഇല്ല; രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ് ന്യൂസീലൻഡ് ഇതിഹാസതാരം


ലണ്ടൻ ∙ പതിനാറു വർഷം നീണ്ടുനിന്ന മഹത്തായ കരിയറിന് വിരാമമിട്ട് ന്യൂസീലൻഡ് ബാറ്റിങ് ഇതിഹാസം കെയ്ൻ വില്യംസൻ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. 2025ൽ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ നിന്നു വിരമിച്ച താരം, പ്രഫഷനൽ ക്രിക്കറ്റിനോടു പൂർണമായും വിടപറയുകയാണ്. ന്യൂസീലൻഡ് ക്രിക്കറ്റാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. വിരാട് കോലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് എന്നിവർക്കൊപ്പം ആധുനിക ക്രിക്കറ്റിലെ ‘ഫാബ് ഫോർ’ കൂട്ടുകെട്ടിന്റെ ഭാഗമായിരുന്ന വില്യംസൻ, രാജ്യാന്തര ക്രിക്കറ്റിലും (19,346 റൺസ്), ടെസ്റ്റ് ക്രിക്കറ്റിലും (9,515 റൺസ്) ന്യൂസീലൻഡിനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. 16 വർഷത്തിലേറെ നീണ്ടുനിന്ന കരിയറിൽ, 48 സെഞ്ചറികളും ആറ് ഇരട്ട സെഞ്ചറികളും നേടിയിട്ടുണ്ട്. 2010ൽ ന്യൂസീലൻഡിനായി അരങ്ങേറ്റം കുറിച്ച വില്യംസൻ, കഴിഞ്ഞ വർഷം നവംബറിലാണ് ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.


Source link

Back to top button