NEWS

വലിയ മൂർഖനേക്കാൾ അപകടകാരി ചെറുതോ? പാമ്പിനെക്കണ്ട് കസേരയിട്ടിരുന്ന വീട്ടുടമയ്ക്ക് സംഭവിച്ചത്

തിരുവനന്തപുരം ജില്ലയിലെ മേനംകുളത്ത് വില്ലാ പ്രോജക്‌ട് നടക്കുന്ന സ്ഥലത്താണ് സംഭവം. രാവിലെ പണിക്കാർ സാധനങ്ങൾ വച്ചിരിക്കുന്ന റൂമിൽ ചെന്നപ്പോൾ ഒരനക്കം കേട്ടു. അവിടെയുണ്ടായിരുന്ന ഒരാൾ പറഞ്ഞു, “തവളയായിരിക്കും” എന്ന്. പക്ഷേ, അവിടെയുണ്ടായിരുന്നവർക്ക് ഭാഗ്യമുള്ളതുകൊണ്ട് കടികിട്ടിയില്ല, അത് മൂർഖൻ പാമ്പായിരുന്നു!

സ്ഥലത്തെത്തിയ വാവാ സുരേഷ് തെരച്ചിൽ നടത്തി പാമ്പിനെ പിടികൂടി. തുടർന്ന് പൗഡീക്കോണത്തിന് അടുത്തുള്ള ഒരു വീട്ടിലേക്ക് യാത്ര തിരിച്ചു. അവിടെ മൂർഖൻ പാമ്പ് ഉള്ള വീടിന് മുന്നിൽ അതിന് കാവലായി വീട്ടുടമ കസേരയിട്ടിരിപ്പാണ്! കാണുക, രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.


Source link
NEWS

Back to top button