NEWS
മോഹൻ ഭാഗവതിന്റെ സന്ദർശനം: തിരുവനന്തപുരത്ത് ഇന്ന് ഗതാഗതനിയന്ത്രണം

തിരുവനന്തപുരം ∙ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കും. ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുമുഖം, ഓൾ സെയിന്റ്സ് ജംക്‌ഷൻ, ചാക്ക, ലോഡ്സ്, ലുലു മാൾ, കുഴിവിള, മുക്കോലയ്ക്കൽ, കഴക്കൂട്ടം മേൽപാലം, വെട്ടുറോഡ് വരെയുള്ള റോഡിൽ വാഹന പാർക്കിങ് അനുവദിക്കില്ല. ശംഖുമുഖം, വെട്ടുകാട്, മാധവപുരം, വേളി, സൗത്ത് തുമ്പ, സ്റ്റേഷൻ കടവ്, പള്ളിത്തുറ, ആറാട്ടുവഴി, സെന്റ് ആൻഡ്രൂസ് റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്നു പൊലീസ് അറിയിച്ചു.
Source link


