NEWS

പിടിഎ ഫണ്ട് അടയ്ക്കാനില്ലാത്തതിനാൽ ടിടിസി സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടു; അതേ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായി വിനു


കണ്ണൂർ ∙ പിടിഎ ഫണ്ട് അടയ്ക്കാനില്ലാത്തതിനാൽ ടിടിസി സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട അതേ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായി ചുമതലയേൽക്കുമ്പോൾ വിനു മുത്തത്തി (വിനോദ്കുമാർ) കാലം കരുതിവച്ച വിസ്മയത്തിൽ അദ്ഭുതപ്പെടുകയായിരുന്നു. 1992ൽ ടിടിസി ജയിച്ച മാതമംഗലം ജിഐടിഇയിൽ വിനു ഇന്നലെ പ്രിൻസിപ്പലായി ചുമതലയേറ്റു. കോഴ്സ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ് 100 രൂപ കുടിശികയുണ്ടെന്ന കാരണത്താൽ നൽകാതിരുന്നത്.പയ്യന്നൂർ മുത്തത്തി സ്വദേശി വിനോദ്കുമാർ പയ്യന്നൂർ കോളജിൽ രസതന്ത്രം ബിരുദം മൂന്നാംവർഷത്തിനു പഠിക്കുമ്പോഴാണ് മാതമംഗലം ജിഐടിഇയിൽ ടിടിസിക്കു ചേർന്നത്. വിഎച്ച്എസ്ഇ അഗ്രികൾചറൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് ജേതാവായിരുന്നു വിനോദ്. ടിടിസി ജയിച്ച് കൂട്ടുകാരെല്ലാം സർട്ടിഫിക്കറ്റ് വാങ്ങിയെങ്കിലും വിനോദ് പോയിരുന്നില്ല. 4 പാരലൽ കോളജുകളിലെ അധ്യാപകനായിരുന്നു ആ സമയത്ത്.


Source link

Back to top button