NEWS
ഇറാനെ ആക്രമിക്കില്ല, റദ്ദാക്കിയെന്ന് ട്രംപ്; ഉടമ്പടി ഉടൻ, സമയവും തീയതിയും പിന്നീട്

വാഷിങ്ടൻ∙ ഇറാനെ ആക്രമിക്കുമെന്ന നിലപാടിൽ നിന്ന് യുഎസ് പിന്നോട്ട്. ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവയ്ക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് ഇറാനെതിരെയുള്ള ആക്രമണത്തിൽ നിന്ന് പിന്മാറുന്നെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അവസാനഘട്ട നിബന്ധനകൾ ഇറാൻ അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് ഇറാനെ ആക്രമിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ഇറാനിലെ ഉന്നത നേതൃത്വവുമായി ചർച്ച നടന്നെന്നും ആ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇന്ന് രാത്രി ഇറാനെതിരെ നിശ്ചയിച്ചിരുന്ന ആക്രമണങ്ങൾ റദ്ദാക്കിയിരിക്കുന്നെന്നും ട്രംപ് പറഞ്ഞു.
Source link


