SPORTS
83 പന്തിൽ 210 റൺസ്, 35 ഫോറുകളും ഒൻപത് സിക്സുകളും; വൈഭവ് സൂര്യവംശിയുടെ കൂട്ടുകാരൻ ‘വേറെ ലെവൽ’

പട്ന∙ വൈഭവ് സൂര്യവംശിക്കു പിന്നാലെ ബിഹാർ ക്രിക്കറ്റിൽനിന്ന് വീണ്ടുമൊരു പുത്തൻ താരോദയം. ജില്ല അണ്ടർ 16 ക്രിക്കറ്റ് ലീഗിൽ മുസഫർപുർ സ്വദേശിയായ 14 വയസ്സുകാരൻ നേരിട്ട 83 പന്തുകളിൽ അടിച്ചുകൂട്ടിയത് 210 റണ്‍സ്. 35 ഫോറുകളും ഒൻപതു സിക്സുകളുമാണ് അയൻ രാജ് സൻസ്ക്രിതി ക്ലബ്ബിനു വേണ്ടി ബൗണ്ടറി കടത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയുടെ അടുത്ത സുഹൃത്താണ് അയൻ രാജ്. അയൻരാജിന്റെ ബാറ്റിങ് കരുത്തിൽ 30 ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സൻസ്കൃതി ക്ലബ്ബ് നേടിയത് 464 റണ്‍സ്. ഐപിഎൽ സീസണ് ശേഷം, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ടീമുകൾക്കെതിരായ ത്രിരാഷ്ട്ര പരമ്പര കളിക്കാൻ ഇന്ത്യ എ ടീം ക്യാംപിലാണ് വൈഭവ് ഇപ്പോഴുള്ളത്. വ്യാഴാഴ്ച നടന്ന അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തിൽ 22 പന്തുകൾ നേരിട്ട വൈഭവ് 44 റൺസടിച്ചു പുറത്തായിരുന്നു. പരമ്പരയില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ പോരാട്ടത്തില്‍ വൈഭവ് 14 റൺസാണു സ്കോർ ചെയ്തത്.
Source link


