NEWS

മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനത്തിൽ ഗുരുതര പിഴവ്; മീഡിയനിൽ വളവ് കൂടുതൽ, ഉയരത്തിലും ഏറ്റക്കുറച്ചിൽ


കോഴിക്കോട് ∙ മാനാഞ്ചിറ – മലാപ്പറമ്പ് – വെള്ളിമാടുകുന്ന് റോഡിന്റെ മീഡിയൻ നിർമാണത്തിലടക്കം ഒട്ടേറെ ഗുരുതര പ്രശ്നങ്ങൾ ഉള്ളതായി കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ആദ്യത്തെ കോഓർഡിനേറ്ററും പൊതുമരാമത്തു വകുപ്പിലെ മുൻ സൂപ്രണ്ടിങ് എൻജിനീയറുമായ സാബു കെ.ഫിലിപ്. റോഡിന്റെ തൽസ്ഥിതിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ പഠനത്തിലെ കണ്ടെത്തലുകളുടെ അവസാന ഭാഗം.∙ എരഞ്ഞിപ്പാലം സരോവരം റോഡ് ജംക്‌ഷനും പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ ഓഫിസിനും ഇടയിൽ മീഡിയനിൽ വളവുകളുടെ എണ്ണം കുടുതലാണ്. സർക്കാർ അംഗീകരിച്ച ലാൻഡ് അക്വസിഷൻ പ്ലാനിൽ മീഡിയനിൽ നേരിയ വളവു മാത്രമാണു നിർദേശിച്ചിരുന്നത്. അതു പ്രകാരം ഭൂമി ഏറ്റെടുക്കുകയും ചെയ്തതാണ്. മീഡിയനിലെ ഇപ്പോൾ നിർമിച്ച അധിക വളവുകൾ വാഹനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.∙ പല ഭാഗത്തും കോൺക്രീറ്റ്, ടാർ, മണ്ണ് എന്നിവ ഡക്ടിലും ഓടയിലും വീണു കിടക്കുന്നുണ്ട്. ഇതു നീക്കാതെയാണു കോൺക്രീറ്റ് സ്ലാബുകൾ നിരത്തി ഡക്ടും ഓടയും മൂടുന്നത്.


Source link

Back to top button