NEWS
ഷിഗെല്ല: വയനാട്ടിൽ 3 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 14 വരെ അവധി പ്രഖ്യാപിച്ചു

കൽപറ്റ ∙ നെന്മേനി പഞ്ചായത്തിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നെന്മേനി പഞ്ചായത്തിലെയും തൊട്ടടുത്തുള്ള അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലെയും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 14 വരെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, പഠന മുറികൾ, ഹോസ്റ്റലുകൾ, ട്യൂഷൻ സെന്ററുകൾ, പ്രഫഷനൽ കോളജുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും ഈ അവധി ബാധകമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർ ജോലിക്ക് ഹാജരാകുന്നതിന് തടസ്സമില്ല.∙ സ്‌കൂൾ അവധി പകർച്ചവ്യാധി പ്രതിരോധത്തിന്കൂട്ടംകൂടിയുള്ള കളികൾ ഒഴിവാക്കുക. അവധി ലഭിച്ച സാഹചര്യത്തിൽ കുട്ടികൾ പരിസരത്തെ മറ്റ് കുട്ടികളുമായി ചേർന്ന് കൂട്ടംകൂടി കളിക്കുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങൾ പ്രകടമാകാത്തവരിൽ നിന്നും രോഗം പകരാൻ സാധ്യതയുള്ളതിനാൽ സമ്പർക്കം കുറയ്ക്കാനാണിത്. വീട്ടിൽ കുടിക്കാൻ എപ്പോഴും നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കരുത്.
Source link


