LIFESTYLE

പച്ചമുളക് വിറ്റ് നല്ലൊരു തുക സമ്പാദിക്കാം; സ്ഥലമില്ലാത്തവർക്ക് പോലും എളുപ്പത്തിൽ ചെയ്യാവുന്ന കൃഷി

നമ്മുടെ വീട്ടുവളപ്പിലും ടെറസിലും ഗ്രോബാഗുകളിലുമെല്ലാം ഏറ്റവും എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതാണ് പച്ചമുളക്. വീട്ടിലെ ആവശ്യത്തിന് മാത്രമല്ല, ബാക്കിവരുന്നവ നിങ്ങൾക്ക് വിൽക്കാനും സാധിക്കും. പച്ചമുളക് ശരിയായ രീതിയിൽ നട്ട് പരിപാലിച്ചാൽ നിറയെ വിളവ് ലഭിക്കുന്നതാണ്. ജ്വാലാമുഖി, അനുഗ്രഹ, ഉജ്ജ്വല എന്നിവയാണ് മികച്ച പച്ചമുളക് ഇനങ്ങൾ. ഇവയുടെ വിത്ത് വാങ്ങി പാകി മുളപ്പിച്ച് 25 – 30 ദിവസം പ്രായമാകുമ്പോൾ തൈകൾ മാറ്റി നടാവുന്നതാണ്.

മണ്ണും ഉണങ്ങിയ ചാണകപ്പൊടിയും അൽപ്പം വേപ്പിൻ പിണ്ണാക്കും ചേർത്ത് നടീൽ മിശ്രിതം തയ്യാറാക്കാവുന്നതാണ്. ഗ്രോബാഗുകളിലാണ് നടുന്നതെങ്കിൽ അടിയിൽ ചകിരിച്ചോറ് ഇട്ട് വീർവാർച്ച ഉറപ്പാക്കുക. തൈകൾ പറിച്ചുനടുമ്പോൾ വേരിന് കേടുപാടുകൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. മുളക് ചെടി നട്ടശേഷം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിയാം.


ചെടി ഏകദേശം ഒരിഞ്ച് നീളം വയ്‌ക്കുമ്പോൾ അതിന്റെ തലപ്പ് നുള്ളിക്കളയുക. കൂടുതൽ ശാഖകൾ ഉണ്ടാകാൻ ഇത് സഹായിക്കും. നിറയെ ശാഖകൾ ഉണ്ടായാൽ കൂടുതൽ മുളക് ലഭിക്കും.
ദിവസവും ആറ് മുതൽ ഏഴ് മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം മുളക് ചെടി നടാൻ. വെയിൽ ലഭിക്കുന്നത് കുറഞ്ഞാൽ കിട്ടുന്ന മുളകിന്റെ എണ്ണവും കുറവായിരിക്കും.
മുളക് നട്ടിരിക്കുന്ന മണ്ണിൽ എപ്പോഴും ഈർപ്പമുണ്ടായിരിക്കണം. എന്നാൽ, വെള്ളം കെട്ടിനിൽക്കാനും പാടില്ല. ചെടി പൂക്കുന്ന സമയത്ത് അമിതമായി നനയ്‌ക്കരുത്.
കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ട് നാല് ദിവസം പുളിപ്പിച്ച ശേഷം ആ വെള്ളം തെളിച്ചെടുത്ത് നേർപ്പിച്ച് ചെടിയുടെ ചുവട്ടിൽ ഒഴിക്കുക. നിറയെ മുളകുണ്ടാകാൻ ഇത് സഹായിക്കും.


Source link

Back to top button