BUSINESS

മെറ്റയും മുകേഷ് അംബാനിയും കൈകോർക്കുന്നു; ഇന്ത്യയിലെ ആദ്യത്തെ മെഗാ AI ഡാറ്റാ സെന്റർ ജാംനഗറിലേക്ക്


ഫെയ്സ് ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ , ഇന്ത്യയിലെ തങ്ങളുടെ ആദ്യ നിർമിത ബുദ്ധി അധിഷ്ഠിത ഡാറ്റ സെന്റർ നിർമിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസുമായി സഹകരിക്കും. ആഗോള തലത്തിൽ എ.ഐ മേഖലയിൽ കിടമത്സരം തീവ്രമാകുന്നതിനിടെയാണ് മെറ്റ ശേഷി വികസനത്തിന് ഒരുങ്ങുന്നത്. ഇന്ത്യയിലെ ഡാറ്റ മേഖലയിലെ അനന്ത സാധ്യതകളിലേക്കും മെറ്റയും, റിലയൻസും ഒരുമിച്ച് ചുവടു വെക്കുകയാണ്. ഇന്ത്യയിലെ വിപണിഇന്ത്യയിലെ ഡാറ്റ സെന്റർ വിപണി, 2034 വർഷത്തോടെ ഏകദേശം 13.11 ബില്യൺ ഡോളറിലേക്ക് വളർച്ച പ്രാപിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഗതിവേഗം പകരാൻ പോകുന്ന കുതിപ്പാണുണ്ടാവുക. ക്ലൗഡ് അഡോപ്ഷൻ, എ.ഐ വികസനം തുടങ്ങിയവയെല്ലാം ഇതിന്റെ പിന്നിലെ ചാലക ശക്തികളായി മാറുമെന്ന് കൺസൾട്ടിങ് സ്ഥാപനമായ IMARC ഗ്രൂപ്പ് വിലയിരുത്തുന്നു. മെറ്റ-റിലയൻസ് പങ്കാളിത്തംപുതിയ പങ്കാളിത്തത്തിൽ റിലയൻസ് 168 മെഗാവാട്ട് (MW) ശേഷിയുള്ള ഡാറ്റ സെന്റർ, ഗുജറാത്തിലെ ജാംനഗറിൽ അടുത്ത രണ്ട് വർഷത്തിനകം നിർമിക്കും. തുടർന്ന് മെറ്റ ഇത് വാടകയ്ക്ക്/പാട്ടത്തിന് നൽകും. ആവശ്യമെങ്കിൽ വീണ്ടും ഇതിന്റെ ശേഷി വർധിപ്പിക്കാമെന്ന വ്യവസ്ഥ കരാറിലുണ്ട്. ഡാറ്റാ സെന്ററിന്റെ രൂപകൽപ്പന, നിർമ്മാണം, യൂട്ടിലിറ്റി മാനേജ്‌മെന്റ്, പുനരുപയോഗ ഊർജ്ജം, നെറ്റ്‌വർക്ക് കണക്റ്റിവിറ്റി, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയുൾപ്പെടെ ഈ പ്രൊജക്ടിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള (End-to-End) എല്ലാ സേവനങ്ങളും റിലയൻസ് തന്നെയായിരിക്കും ലഭ്യമാക്കുക.ഗുജറാത്തിലെ ജാംനഗറിലുള്ള ഡാറ്റാ സെന്ററിന്റെ സ്ഥാനം വൻകിട ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾക്ക് വലിയ രീതിയിൽ പ്രയോജനം ചെയ്യുമെന്ന് നൽകുമെന്നു റിലയൻസ് അറിയിച്ചു. മികച്ച നിർമ്മാണ ശേഷി, പുനരുപയോഗ ഊർജ്ജം, ജലലഭ്യത, ഇന്ത്യയുടെ പടിഞ്ഞാറൻ സബ്മറൈൻ കേബിൾ ലാൻഡിംഗ് സ്റ്റേഷനുകളുമായുള്ള അടുപ്പം, ജിയോയുടെ വിപുലമായ ഫൈബർ നെറ്റ്‌വർക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ഡാറ്റാ സെന്റർ പൂർണ്ണമായും പുനരുപയോഗ ഊർജ്ജത്തിലാണ് പ്രവർത്തിക്കുകയെന്നും, കടൽവെള്ളം ശുദ്ധീകരിച്ചാണ് കൂളിങ് നടക്കുകയെന്നും റിലയൻസ് വ്യക്തമാക്കി. ഈ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായി വരുന്ന ഊർജ്ജത്തിന്റെയും, ജലത്തിന്റെയും മുഴുവൻ ചെലവും തങ്ങൾ തന്നെ വഹിക്കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. മുമ്പ്, 2025 ആഗസ്റ്റിൽ ഇന്ത്യയിലെയും, തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര വിപണികളിലെയും സംരംഭങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിനായി ഇരു കമ്പനികളും ചേർന്ന് 100 ദശലക്ഷം ഡോളറിന്റെ ഒരു സംയുക്ത സംരംഭത്തിന് (Joint Venture) രൂപം നൽകിയിരുന്നു. മുകേഷ് അംബാനിയുടെ വാക്കുകൾ…മെറ്റയുമായുള്ള ഈ പങ്കാളിത്തം ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് വലിയൊരു മാറ്റമാണ് അടയാളപ്പെടുത്തുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. മെറ്റയെപ്പോലെ ആഗോളതലത്തിൽ മുൻപന്തിയിലുള്ള ഒരു ഭീമൻ കമ്പനിക്ക് വേണ്ടി, അവരുടെ ആവശ്യാനുസരണം ഇന്ത്യയിലെ ആദ്യത്തെ ‘ബിൽറ്റ്-ടു-സ്യൂട്ട്’ ഡാറ്റാ സെന്റർ നിർമ്മിക്കുകയാണ് റിലയൻസ് ചെയ്യുക. ഇത് ആഗോള എഐ വിപ്ലവത്തിന്റെ മുൻനിരയിൽ നിൽക്കാൻ ഇന്ത്യ സജ്ജമാണെന്ന് തെളിയിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മാർക്ക് സക്കർബർഗ് പറയുന്നു…ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ എ.ഐ ഡാറ്റാ സെന്റർ നിർമ്മിക്കുന്നതിനായി റിലയൻസുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മെറ്റ സ്ഥാപകനും, സി.ഇ.ഒയുമായ മാർക്ക് സക്കർബർഗ് പറഞ്ഞു.. ജാംനഗറിലെ ഈ ലോകോത്തര നിലവാരത്തിലുള്ള കേന്ദ്രം, ആഗോളതലത്തിൽ മെറ്റയുടെ എഐ ഇൻഫ്രാസ്ട്രക്ചർ വിപുലീകരണത്തിന് സഹായിക്കും. ഇതോടൊപ്പം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലുള്ള കമ്പനിയുടെ ദീർഘകാല നിക്ഷേപം കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


Source link

Back to top button