NEWS
‘അദാനിയുടെ ഏജന്റിനെ കണ്ടിട്ടില്ല; മംഗലാപുരത്ത് കണ്ടത് ആര്യാടൻ മുഹമ്മദിന്റെ ബന്ധുവിനെ’

തിരുവനന്തപുരം∙ ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ കോടതി വിധി സംബന്ധിച്ച് പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. നടന്‍ സലിംകുമാര്‍ മരിച്ചു കഴിഞ്ഞിട്ടും വലിയ തോതില്‍ അദ്ദേഹത്തിനെതിരെ സമൂഹമാധ്യമത്തില്‍ പ്രചാരണം നടന്നു. ഇതു കേരളത്തിലാണു നടക്കുന്നതെന്നത് ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം സുഖമില്ലാതെ കിടന്നപ്പോള്‍ ‘ചത്തു കൂടെ’ എന്നാണു ചിലര്‍ സമൂഹമാധ്യമത്തില്‍ ചോദിച്ചത്. ആരാണ് ഇതു നടത്തിയതെന്നു തിരിച്ചറിയണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മംഗലാപുരത്തു പോയി കണ്ടത് അദാനിയുടെ ഏജന്റിനെ അല്ല, ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുവിനെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിസെപ് പദ്ധതിയില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള കരാര്‍ ഉള്‍പ്പെടെ പുനപരിശോധിക്കും. പ്രീബജറ്റ് സമ്മേളനങ്ങളില്‍ വനിതാ, യുവജന സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. ധവളപത്രം തയാറാക്കാന്‍ എഐ ഉപയോഗിച്ചുവെന്ന തോമസ് ഐസക്കിന്റെ ആരോപണം തമാശയായാണ് കണക്കാക്കുന്നത്. ധവളപത്രത്തിന് ഉപയോഗിച്ചില്ലെങ്കിലും ഇനിയങ്ങോട്ടുള്ള ഭരണത്തിന് എഐ ഉള്‍പ്പെടെ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Source link


