HEALTH
അണുബാധയും ചൊറിച്ചിലും പണിതരും; മഴക്കാലത്ത് പാദങ്ങളെ ഇങ്ങനെ സംരക്ഷിക്കാം

മഴക്കാലം രോഗങ്ങളുടെ കാലംകൂടിയാണ്. മഴവെള്ളവുമായി സമ്പർക്കം കൂടുതലുള്ളതിനാൽ പാദങ്ങളെ ബാധിക്കുന്ന അസുഖങ്ങൾ വളരെ സാധാരണമാണ്.ഫംഗൽ അണുബാധവളംകടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തിൽ കാണുന്ന അസുഖമാണ് ഫംഗൽ അണുബാധ. പാദങ്ങളിൽ ഈർപ്പം കെട്ടിനിൽക്കുന്നതാണ് അണുബാധയുടെ പ്രധാന കാരണം. വിരലുകളുടെ ഇടയിൽ ചുവപ്പ്, വേദന, ചൊറിച്ചിൽ, നഖത്തിന് ചുറ്റും വേദന, വീക്കം, നഖങ്ങൾക്ക് നിറംമാറ്റം, വട്ടത്തിലുള്ള തടിപ്പും ചൊറിച്ചിലും എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വായുസഞ്ചാരമില്ലാത്ത, മൂടിനിൽക്കുന്ന ഷൂസ് പോലെയുള്ള ചെരിപ്പ് ഉപയോഗിക്കുന്നവരിൽ കൂടുതലായി കാണപ്പെടുന്നു.ശ്രദ്ധിക്കേണ്ട കാര്യങ്ങൾഎക്സിമപ്രായമുള്ളവരിലും കുട്ടികളിലും കൂടുതലായി കണ്ടുവരുന്ന അസുഖമാണ് എക്സിമ. ഇത് വരാൻ പല കാരണങ്ങളുണ്ടെങ്കിലും ഏറ്റവും സാധാരണമായി കാണുന്നത് വരണ്ട ചർമം കാരണമാണ്. ചൊറിച്ചിൽ, തൊലിഅടർന്നുപോകൽ, ചുവന്നുതടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
Source link


