NEWS
പെരുമഴക്കാലം; വടക്കൻ ജില്ലകളിൽ ഇന്ന് യെലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. നദികളിലെയും പ്രധാന അണക്കെട്ടുകളിലെയും ജലനിരപ്പ് സുരക്ഷിത നിലയിലാണ്. 13 അണക്കെട്ടുകളിൽ നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പ്രധാന നദികളിലെ 38 സ്റ്റേഷനുകളിൽ 20 ഇടങ്ങളിൽ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും അപകടകരമായ സാഹചര്യമില്ല.അപ്രതീക്ഷിതമായ മിന്നൽച്ചുഴലിയിൽ തൃശൂർ നടത്തറ പൂച്ചട്ടി ഭവൻസ് ബാലമന്ദിർ സ്കൂൾ വളപ്പിലെയും പാർക്കിങ് സ്ഥലത്തെയും മരങ്ങൾ കടപുഴകി വ്യാപക നാശനഷ്ടമുണ്ടായി. സ്കൂളിലേക്കു കുട്ടികളുമായി വന്ന ടാക്സി–സ്വകാര്യ വാഹനങ്ങളടക്കം മരങ്ങൾക്കടിയിൽപ്പെട്ട് ഭാഗികമായി തകർന്നെങ്കിലും വാഹനങ്ങളിലുണ്ടായിരുന്ന പ്രീ–പ്രൈമറി കുട്ടികൾ രക്ഷപ്പെട്ടു.
Source link


