NEWS

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പിൻവലിച്ചു; ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു


തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥരായ ബി.അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു. പ്രശാന്ത് രണ്ടു വർഷമായി സസ്പെൻഷനിലാണ്. അശോക് ഒന്നര മാസമായി സസ്പെൻഷനിലാണ്.ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിലാണ് പ്രശാന്ത് സസ്പെൻഷനിലായത്. പിണറായി വിജയനെയും മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെയാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. അനുവാദമില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചു, സർക്കാരിന്റെ പ്രതിഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേൽ ചുമത്തിയത്.


Source link

Back to top button