LIFESTYLE

ഒരേസമയം 150 അതിഥികളെ സല്‍ക്കരിക്കാം! കടൽക്കാഴ്ച കാണാൻ 10 ബാൽക്കണികൾ! ശ്രദ്ധനേടി ബോളിവുഡ് നടന്റെ ആഡംബരവീട്


‘ശേഖർ ടുനൈറ്റ്’ എന്ന തന്റെ പുതിയ ടോക്ക് ഷോയിലൂടെ വീണ്ടും തരംഗമായി മാറിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് നടൻ ശേഖർ സുമൻ. അഭിനയജീവിതം പോലെ തന്നെ വിസ്മയിപ്പിക്കുന്ന ഒന്നാണ് മുംബൈയിൽ അദ്ദേഹം പണിതുയർത്തിയ സ്വപ്നഭവനം. കാലാതീതമായ യൂറോപ്യൻ സൗന്ദര്യവും വിക്ടോറിയൻ വാസ്തുവിദ്യാ ശൈലിയും ഒത്തുചേരുന്ന ഈ ആഡംബര വസതി, ഒരു രാജകീയ വിദേശ എസ്റ്റേറ്റിന്റെ മാതൃകയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മുംബൈയിലെ പ്രശസ്തമായ ലോഖണ്ഡ്‌വാല പ്രദേശത്താണ് നാല് നിലകളുള്ള ഈ ആഡംബര പെന്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്.ആഡംബരം തുളുമ്പുന്ന സ്വീകരണമുറിസ്വർണ നിറത്തിന്റെയും വെള്ളയുടെയും പ്രൗഢമായ മിശ്രിതമാണ് ലിവിങ് റൂമിന് നൽകിയിരിക്കുന്നത്. ഒരു വലിയ ഷാൻലിയർ, വെളുത്ത സോഫകൾ, ഫ്ലോറൽ പ്രിന്റഡ് വാൾപേപ്പർ, അലങ്കാരപ്പണികളാൽ സമൃദ്ധമായ യൂറോപ്യൻ മെഴുകുതിരി സ്റ്റാൻഡുകൾ, ഓഫ്–വൈറ്റ് കർട്ടനുകൾ എന്നിവ ഈ മുറി കൂടുതൽ മനോഹരമാക്കുന്നു. മുറിയുടെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന പുരാതനമായ ഒരു ചെസ്സ്ബോർഡ് വീടിന് ഒരു വിന്റേജ് ലുക്ക് സമ്മാനിക്കുന്നു. മുംബൈ നഗരത്തിലെ അപൂർവമായ പടിക്കെട്ടുകൾസ്ഥലപരിമിതി ഏറെയുള്ള, ഫ്ലാറ്റുകൾ ഒരേ നിലയിൽ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന മുംബൈ പോലുള്ള ഒരു നഗരത്തിൽ നാല് നിലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയൊരു ഗോവണിപ്പടി ഈ വീടിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. വിക്ടോറിയൻ മനോഹാരിത വിളിച്ചോതുന്ന ഈ പടിക്കെട്ടുകളിൽ പൂക്കളുടെ കൊത്തുപണികൾ കൈകൊണ്ട് ചെയ്തെടുത്തിട്ടുണ്ട്.രണ്ട് വർഷമെടുത്ത ഗ്ലാസ് വർക്കുകൾ


Source link

CINEMA

CINEMA

Back to top button