NEWS

കവി എ.സി. ശ്രീഹരി അന്തരിച്ചു


കണ്ണൂർ ∙ കവിയും അധ്യാപകനുമായിരുന്ന എ.സി. ശ്രീഹരി (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാത്രിയായിരുന്നു മരണം. പയ്യന്നൂര്‍ കോളജിലെ ഇംഗ്ലിഷ് വിഭാഗം മേധാവിയായിരുന്നു. മേയ് 30നാണ് അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചത്. പയ്യന്നൂര്‍ കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരിക്കെ സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു. ശ്രീ ഹരിയുടെ കവിതകള്‍ സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലെ ‘ഓമല്‍ പൂവെ പോരൂ ആരും കാണാതോണ്‍ലൈന്‍ ചാറ്റിന്‍ കാറ്റില്‍’ എന്ന ഗാനം രചിച്ചത് ശ്രീ ഹരിയാണ്. എന്‍.എന്‍. കക്കാട് അവാര്‍ഡ് (1996), വി.ടി. കുമാരന്‍ അവാര്‍ഡ് (1997), വൈലോപ്പിള്ളി അവാര്‍ഡ് (1999) എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: കെ.സംഗീത ((പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജ് അധ്യാപിക). മകന്‍: എ.സി.ശ്രീഹര്‍ഷന്‍.  മൃതദേഹം പയ്യന്നൂർ പ്രിയദർശിനി ഹോസ്പിറ്റലിൽ. സംസ്കാരം പിന്നീട്.


Source link

Back to top button