NEWS

റംബുട്ടാൻ വാങ്ങാൻ കച്ചവടക്കാർ എത്തിയില്ല; കിളികളും അണ്ണാനും തിന്നുതീർക്കുന്നു


എരുമേലി ∙ നഷ്ടമായതോടെ റംബുട്ടാൻ എടുക്കാൻ ആളില്ല, കർഷകരും വ്യാപാരികളും പ്രതിസന്ധിയിൽ. സാധാരണ കായ്കൾ വിളയുന്നതിനു മുൻപു തന്നെ വ്യാപാരികൾ‍ വില ഉറപ്പിച്ച് അഡ്വാൻസും നൽകി മരങ്ങൾ‍ വലയിട്ട് മൂടുകയാണ് പതിവ്. എന്നാൽ ഇത്തവണ മലയോര മേഖലകളിൽ മിക്ക സ്ഥലങ്ങളിലും റംബുട്ടാൻ വാങ്ങാൻ കച്ചവടക്കാർ എത്തിയില്ല. റംബുട്ടാൻ പഴുത്ത് പാകമായത് കിളികളും അണ്ണാനും തിന്നുതീർക്കുന്നു.മുൻ വർഷങ്ങളിൽ ഉണ്ടായ കനത്ത നഷ്ടമാണ് വ്യാപാരികൾ മാറി നിൽക്കുന്നതിന്റെ കാരണം. കഴിഞ്ഞ വർഷം വില ഉയർന്നു നിന്ന സമയത്തു വലിയ വില നൽകി റംബുട്ടാൻ മരങ്ങൾക്ക് അഡ്വാൻസ് നൽകിയ വ്യാപാരികൾക്ക് വിൽപന സമയത്ത് പ്രതീക്ഷിച്ചതിന്റെ പകുതിപോലും വില ലഭിച്ചില്ല.ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. കനത്ത മഴയും മറ്റ് അധിക ചെലവുകളും പ്രതിസന്ധിക്ക് ആക്കം കൂട്ടി. നിലവിൽ നാടൻ കായ്ക്കു കിലോയ്ക്ക് 150 രൂപയും ബഡ് കായ്ക്ക് 250 രൂപയാണ് ശരാശരി വിപണി വില. എന്നാൽ എല്ലാ ചെലവുകളും കഴിഞ്ഞ് പലപ്പോഴും വ്യാപാരികൾക്ക് തുച്ഛമായ ലാഭമാണു ലഭിക്കുന്നത്. പലപ്പോഴും നഷ്ടവും സംഭവിക്കാറുണ്ട്. ഇതാണ് റംബുട്ടാൻ വ്യാപാരികൾ പിന്മാറാൻ കാരണം.


Source link

Back to top button