NEWS

തദ്ദേശീയമായി നിർമിച്ച പാനൽ നിർബന്ധം: സോളർ പദ്ധതികൾക്ക് ചെലവേറും


തിരുവനന്തപുരം ∙ ഗ്രിഡുമായി ബന്ധിപ്പിക്കുന്ന എല്ലാ സോളർ പദ്ധതികൾക്കും തദ്ദേശീയമായി നിർമിച്ച പാനൽ നിർബന്ധമാക്കി. ഈ മാസം ഒന്നു മുതലാണു നിയന്ത്രണം ബാധകമായത്. ഇതോടെ, പദ്ധതികൾക്കു ചെലവ് വൻതോതിൽ വർധിക്കുമെന്ന് ആശങ്ക. പുരപ്പുറ സൗരോർജ പ്ലാന്റുകൾക്കും ചെലവേറും.ഈ മാസം ഒന്നു മുതൽ പ്രവർത്തനക്ഷമമാകുന്ന എല്ലാ നെറ്റ്‌മീറ്ററിങ്, ഓപ്പൺ ആക്സസ് സോളർ പദ്ധതികൾക്കും കേന്ദ്ര സർക്കാരിന്റെ അപ്രൂവ്ഡ് ലിസ്റ്റ് ഓഫ് മോഡൽസ് ആൻഡ് മാനുഫാക്ചറേഴ്സ് ലിസ്റ്റ്–2 ൽ ഉൾപ്പെട്ടിട്ടുള്ള നിർമാതാക്കളിൽ നിന്നു മാത്രമേ സോളർ ഫോട്ടോ വോൾട്ടായിക് (പിവി) മൊഡ്യൂളുകൾ വാങ്ങാൻ പാടുള്ളൂ എന്നാണ് ഉത്തരവ്. ഇന്ത്യയിൽ നിർമിക്കുന്ന മൊഡ്യൂളുകളാണിവ.


Source link

Back to top button