NEWS

ഓടുന്ന കാറിൽ 15 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി; 5 പേർ അറസ്റ്റിൽ


‌ഗുവാഹത്തി∙ ഓടുന്ന കാറിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. ബിശ്വനാഥ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഓടുന്ന കാറ് കണ്ട് സംശയം തോന്നിയ നാട്ടുകാർ വാഹനം തടഞ്ഞുനിർത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ അർധനഗ്നയായ നിലയിലാണ് കണ്ടെത്തിയത്.ഒന്നിലേറെ പുരുഷന്മാർ പലതവണ തന്നെ പീഡ‍നത്തിനിരയാക്കിയതായി പെൺകുട്ടി വെളിപ്പെടുത്തി. ആഹാരം വാഗ്ദാനം ചെയ്താണ് തന്നെ കാറിൽ കയറ്റിയതെന്നും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.


Source link

Back to top button