NEWS
ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാൽ പുഴുവരിച്ചു; ആരും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാൽ പുഴുവരിച്ചതായി പരാതി. ബൈക്ക് അപകടത്തെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ ആളിന്റെ കാലിലാണ് പുഴുവരിച്ചത്. കഴിഞ്ഞ 28ന് ആണ് പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിന് ബൈക്ക് അപകടത്തിൽ പരുക്കേറ്റത്. തുടർന്ന് കാലിൽ കമ്പി ഇട്ടു. 5 ദിവസമായി ഐസിയുവിലായിരുന്ന രാജേന്ദ്രപ്രസാദിനെ ഇന്നലെ വാർഡിലേക്കു മാറ്റിയപ്പോഴാണ് കാലിൽ പുഴുവരിക്കുന്നത് ബന്ധുക്കൾ കണ്ടത്. പരാതി പറഞ്ഞിട്ടും രാത്രി 7 വരെ ആരും തിരിഞ്ഞ് നോക്കിയില്ലെന്നാണ് ആരോപണം. ഇവർ ബഹളം വച്ചതോടെ വീണ്ടും ഐസിയുവിലേക്കു മാറ്റി. രോഗി വേദന കൊണ്ടു പുളഞ്ഞിട്ടും വാർഡിലെ ജീവനക്കാർ കാര്യമാക്കിയില്ലെന്നും ആരോപണം ഉണ്ട്.
Source link


