NEWS
64ൽ നിന്ന് 40ലേക്ക്, തേങ്ങവില കുത്തനെ ഇടിഞ്ഞു, വിപണിയിൽ ആശ്വാസം, കർഷകർക്കു ദുരിതം

പാലക്കാട് ∙ ഈ വർഷം ആദ്യമായി തേങ്ങയുടെ വില കിലോയ്ക്ക് 38–40 രൂപയായി കുറഞ്ഞു. തമിഴ്നാട്ടിൽ ഉൽപാദനം കൂടിയതും കേരളത്തിലേക്കുള്ള വരവു വർധിച്ചതുമാണു പ്രധാന കാരണം. കേരളത്തിലും ഉൽപാദനം കൂടിയിട്ടുണ്ട്. തമിഴ്നാട്ടിൽ കൊപ്രയുടെ വില കുറഞ്ഞതും കേരളത്തിലേക്കുള്ള തേങ്ങയുടെ വരവു കൂടാൻ കാരണമായെന്നു വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ കിലോയ്ക്ക് 64 രൂപവരെ എത്തിയ തേങ്ങവില ജനുവരിയിൽ 60–58 രൂപയിലേക്കു താഴ്ന്നു. മഴ കനക്കുമ്പോൾ തേങ്ങ ഇടാനും പൊളിക്കാനും മറ്റും പ്രതിസന്ധി ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ വൻതോതിലുള്ള വിലക്കയറ്റത്തിനു സാധ്യതയില്ലെന്നു വ്യാപാരികൾ പറയുന്നു. അതേസമയം, വിലയിടിവ് കർഷകർക്കു ദുരിതമാകും.
Source link


