NEWS

യുദ്ധം നീളുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളി, ‘ചൂടാക്കാൻ’ എൽനിനോയും, കാർഷിക ഉൽപാദനത്തിലും തിരിച്ചടി, കൈവശമുള്ളത് 880 മെട്രിക് ടൺ സ്വർണം


ന്യൂഡൽഹി∙ പശ്ചിമേഷ്യൻ സംഘർഷം മൂലമുള്ള ഉയർന്ന ഇന്ധനവിലയും വിതരണ തടസ്സങ്ങളും ഹ്രസ്വകാലത്തേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകാമെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട്. സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തിൽ ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമായ എൽനിനോ കാലവർഷത്തിനെ ബാധിക്കുന്നത് കാർഷിക ഉൽപാദനത്തിലും തിരിച്ചടിയാകാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.എന്നാൽ, ബാങ്കുകളുടെയും കമ്പനികളുടെയും കരുത്തുറ്റ ബാലൻസ് ഷീറ്റുകൾ, മൂലധനനിക്ഷേപത്തിനുള്ള സർക്കാരിന്റെ ഊന്നൽ, വ്യാപാരക്കരാറുകൾ തുടങ്ങിയവ നിക്ഷേപവും വളർച്ചാ വേഗവും നിലനിർത്താൻ സഹായിക്കുമെന്നും ആർബിഐ ചൂണ്ടിക്കാട്ടി.ആവശ്യത്തിന് ഭക്ഷ്യധാന്യ ശേഖരവും അണക്കെട്ടുകളിൽ വെള്ളവുമുള്ളതിനാൽ വിലക്കയറ്റത്തോത് റിസർവ് ബാങ്ക് ലക്ഷ്യമിട്ട നിരക്കുകൾ തുടർന്നേക്കും. അതേസമയം, ഇന്ധനവില, വിനിമയനിരക്കിലെ ചാഞ്ചാട്ടം തുടങ്ങിയവ വെല്ലുവിളികളാണ്. ഇതെല്ലാം പരിഗണിച്ച് വിലക്കയറ്റതോത് 4.6 ശതമാനമായിരിക്കുമെന്നാണ് പ്രവചനം. സാമ്പത്തികവളർച്ച 6.9 ശതമാനവും.


Source link

Back to top button