NEWS

ശമ്പളം ഒരു ദിവസം വൈകിയാൽ തൊട്ടടുത്ത ദിവസം പരാതിപ്പെടാം; യുഎഇയിലെ പുതിയ ശമ്പളനിയമത്തിൽ പ്രവാസികൾ അറിയണം ഇക്കാര്യങ്ങൾ


അബുദാബി ∙ യുഎഇയിൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകണമെന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ. മുൻപുണ്ടായിരുന്ന 15 ദിവസത്തെ ഇളവ് പൂർണമായി ഒഴിവാക്കി. ശമ്പളം ഒരു ദിവസം വൈകിയാൽ തൊട്ടടുത്ത ദിവസം മുതൽ പരാതിപ്പെടാം. സ്വകാര്യ മേഖലയിലെ ശമ്പള വിതരണം കൂടുതൽ സുതാര്യമാക്കുന്നതിനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണു വേതന സുരക്ഷാ നിയമം (ഡബ്ല്യുപിഎസ്) പരിഷ്‌കരിച്ചതെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വിശദീകരിച്ചു. നിയമലംഘകർക്കെതിരെ രണ്ടാം ദിവസം മുതൽ കടുത്ത നടപടി ആരംഭിക്കും.ഒരു സ്ഥാപനത്തിലെ ജീവനക്കാരിൽ കുറഞ്ഞത് 85% പേർക്കെങ്കിലും ഒന്നാം തീയതി ശമ്പളം നൽകിയിട്ടുണ്ടെങ്കിൽ മാത്രമേ കമ്പനി നിയമം പാലിച്ചതായി കണക്കാക്കൂ. ശമ്പളത്തിൽനിന്ന് നിയമപരമായി പിടിക്കുന്ന തുക കഴിഞ്ഞ്, 85 ശതമാനമെങ്കിലും നൽകണം. എന്നാൽ ഇത് കമ്പനികൾക്ക് ശമ്പളം കുറയ്ക്കാനുള്ള അവകാശമല്ലെന്നും അക്കൗണ്ടിങ് തടസ്സങ്ങൾ കൈകാര്യം ചെയ്യാനുള്ള താൽക്കാലിക പരിധി മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാരന് ബാക്കി മുഴുവൻ തുകയും നൽകണം.


Source link

Back to top button