LATEST NEWS
‘ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് പാക്കിസ്ഥാന് തീരുമാനിക്കാം’: മുന്നറിയിപ്പുമായി കരസേനാ മേധാവി

ന്യൂഡൽഹി∙ ഭീകരർക്ക് അഭയം നൽകുന്നതും ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്നതും പാക്കിസ്ഥാൻ തുടരുകയാണെങ്കിൽ, ഭൂമിശാസ്ത്രത്തിന്റെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് അവർ തന്നെ തീരുമാനിക്കേണ്ടിവരുമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഡൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന പരിപാടിയിൽ, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വീണ്ടും ഉണ്ടായാൽ ഇന്ത്യൻ സൈന്യം എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Source link


