NEWS

ഹോർമുസിനായി നിയമനിർമാണത്തിന് ഇറാൻ; മൈനുകൾ ഒഴുകി നടക്കുന്നുവെന്ന് ഒമാന്റെ മുന്നറിയിപ്പ്


വാഷിങ്ടൻ/ടെഹ്റാൻ ∙ ഇറാനുമായുള്ള വെടിനിർത്തൽ നീട്ടുന്നതിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞതിനു പിന്നാലെ ഭീഷണിയുമായി യുഎസ്. ഇറാൻ ഒന്നുകിൽ കരാറൊപ്പിടണം അല്ലെങ്കിൽ യുദ്ധ വിഭാഗത്തെ നേരിടണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ‘ഇറാൻ ഞങ്ങളുടെ വഴിക്ക് വരുകയാണ്. ചർച്ചകൾ നന്നായിരുന്നു. എന്നാൽ ഇറാൻ കരാറൊപ്പിടുകയോ അല്ലെങ്കിൽ ഞങ്ങളുടെ യുദ്ധവിഭാഗത്തെ നേരിടുകയോ വേണം’–ഹെഗ്സെത്ത് പറഞ്ഞു.‌ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾക്കു നാട്ടിലേക്കു മടങ്ങാൻ സമയമായെന്നു ചർച്ചയ്ക്കുമുൻപ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത് വലിയ പ്രതീക്ഷ നൽകിയിരുന്നു. ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കുകയാണെന്ന സൂചനയും നൽകി. എന്നാൽ, സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കാമെന്നോ ഹോർമുസ് നിരുപാധികം തുറക്കാമെന്നോ സമ്മതിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. വെടിനിർത്തലിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അറിയിച്ചു. യുഎസുമായി ധാരണയിലെത്തണമെങ്കിൽ ലബനനിൽ ഇസ്രയേൽ വെടിനിർത്തണമെന്ന നിബന്ധന കൂടി ഇറാൻ മുന്നോട്ടുവച്ചതായാണു സൂചന.ഒരു കപ്പൽകൂടി യുഎസ് പിടിയിൽ


Source link

Back to top button