NEWS
പശ്ചിമേഷ്യൻ യുദ്ധം നീണ്ടാൽ കോവിഡിന് തുല്യ ആഘാതം; ‘ലോകം തളർന്നാലും ഇന്ത്യ വളരും’

അടുത്തവർഷം ആഗോള സമ്പദ്‌രംഗം തളർച്ച നേരിടുമെങ്കിലും ഇന്ത്യ വളർച്ച കൈവരിക്കുമെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സർവേ. ഹോർമുസ് അടച്ചതുമൂലമുണ്ടായ എണ്ണവിതരണ പ്രതിസന്ധി ആഗോളതലത്തിൽ പണപ്പെരുപ്പം കൂട്ടുമെന്ന് സർവേയിൽ പങ്കെടുത്ത 94% സാമ്പത്തിക ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടു. വർഷത്തിന്റെ രണ്ടാംപകുതിയിലും പശ്ചിമേഷ്യൻ പ്രതിസന്ധി തുടർന്നാൽ ഇതു കോവിഡിനു സമാനമായ പ്രതിസന്ധി ആഗോള സാമ്പത്തിക രംഗത്തുണ്ടാക്കും. അതേസമയം 13% സാമ്പത്തിക ശാസ്ത്രജ്ഞർ മാത്രമാണ് ലോകം മാന്ദ്യത്തിലേക്കു പോകുകയാണെന്നു വിലയിരുത്തിയത്.
Source link


