സൂര്യയുടെ വിശ്വനാഥ് ആന്റ് സൺസ് ആഗസ്റ്റ് 14ന്

സൂര്യ നായകനായി വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്റ് സൺസ് ആഗസ്റ്റ് 14ന് റിലീസ് ചെയ്യും. ആകർഷകമായ പുതിയ പോസ്റ്റർ പുറത്തിറക്കിയാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്. മമിത ബൈജു ആണ് നായിക. രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരാണ് മറ്റു താരങ്ങൾ. ലക്കി ഭാസ്കർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ജി.വി. പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം.
സിതാര എന്റർടെയ്മെന്റ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. അതേസമയം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം അവസാന ഘട്ട ചിത്രീകരണത്തിൽ ആണ്.ഗലാട്ട എന്ന് പേരിടാനാണ് ആലോചന. നസ്രിയ നസിം ആണ് നായിക. മലയാള താരം നസ്ളിൻ തമിഴ് അരങ്ങേറ്റം നടത്തുന്ന ചിത്രം കൂടി ആണ് . സുഷിൻ ശ്യാം സംഗീതം ഒരുക്കുന്നു. പുതുവർഷത്തിൽ എത്തിയ സൂര്യ ചിത്രം കറുപ്പ് 13 ദിവസം കൊണ്ട് ആഗോളതലത്തൽ 276 കോടി നേടി. നടൻ കൂടിയായ ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തിൽ തൃഷ ആണ് നായിക. മലയാള താരങ്ങളായ ഇന്ദ്രൻസ്, സ്വാസിക, ശിവദ, അനഘ മായാരവി എന്നിവരുമുണ്ട്. ആർ.ജെ. ബാലാജി ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുമുണ്ട്.13 വർഷത്തിനുശേഷം ആണ് ഒരു സൂര്യ ചിത്രം തിയേറ്രറിൽ വിജയം നേടുന്നത്.
Source link


