NEWS
എൽഐസി ഓഹരിവില 830 രൂപയിൽ നിന്ന് ഒറ്റയടിക്ക് 417 രൂപയിലേക്ക്; 50% ഇടിവോ? എന്താണ് ഇന്ന് സംഭവിച്ചത്?

എൽഐസിയുടെ ഓഹരിവില ഇന്ന് 830 രൂപയിൽ നിന്ന് 417 രൂപയിലെത്തി. ഓഹരിവില ഇങ്ങനെ 50 ശതമാനം ‘കുറയാനുള്ള’ കാരണമെന്ത്?ഓഹരി ഉടമകൾക്ക് ഒന്നിന് ഒന്നുവീതം അതായത് 1:1 അനുപാതത്തിൽ ബോണസ് ഓഹരി വിതരണം ചെയ്യാൻ എൽഐസി തീരുമാനിച്ചിരുന്നു. എൽഐസിയുടെ ചരിത്രത്തിലെ ആദ്യ ബോണസ് ഓഹരി വിതരണമാണിത്. ബോണസ് ഇഷ്യൂവിന് അനുസരിച്ച് വില ക്രമീകരിച്ചതുകൊണ്ടാണ് ഇന്ന് ഓഹരിവില പാതിയായത്. മറിച്ച്, 50% ഇടിഞ്ഞതല്ല.1:1 അനുപാതത്തിലാണ് എൽഐസി ബോണസ് ഓഹരി വിതരണം പ്രഖ്യാപിച്ചത്. ഉദാഹരണത്തിന് നിലവിൽ നിങ്ങളുടെ കൈയിൽ എൽഐസിയുടെ 100 ഓഹരികൾ ഉണ്ടെന്നു കരുതുക. 1:1 പ്രകാരം ഓരോ ഓഹരിക്കും ഒന്നുവീതം ഓഹരി സൗജന്യമായി കിട്ടും. അതോടെ ഓഹരികളുടെ എണ്ണം 200 ആകും.
Source link

