LIFESTYLE

മഴയെ വരവേൽക്കാൻ വീടൊരുക്കാം: മൺസൂൺ കാലം ആനന്ദകരമാക്കാൻ ചില എളുപ്പവഴികൾ


വേനലിന്റെ കടുത്ത ചൂടിൽ നിന്നും ഉരുകിത്തിളച്ച മണ്ണിലേക്ക് തണുപ്പും ജീവനും പകർന്നു നൽകിക്കൊണ്ട് വീണ്ടുമൊരു മഴക്കാലം വാതിൽക്കൽ എത്തിക്കഴിഞ്ഞു. കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പ്രവചനങ്ങൾ പ്രകാരം ഇത്തവണ മൺസൂൺ ദിവസങ്ങള്‍ക്കുളളിൽ തന്നെ കേരളത്തിൽ എത്താനാണ് സാധ്യത. കാർമേഘങ്ങൾ വട്ടമിട്ടു പറക്കുന്ന ആകാശവും, മണ്ണിൽ ആദ്യമായി വീഴുന്ന മഴത്തുള്ളികളുടെ ആ സുഗന്ധവും, ജനൽപ്പാളികളിലൂടെ അരിച്ചെത്തുന്ന തണുത്ത കാറ്റും – മൺസൂണിന്റെ മാന്ത്രികത വാക്കുകൾക്ക് അതീതമാണ്.മഴക്കാലം സുന്ദരമാണെങ്കിലും, വീടുകളിൽ കൃത്യമായ ഒരുക്കങ്ങൾ നടത്തിയില്ലെങ്കിൽ ചോർച്ചയും ഈർപ്പവും അഴുക്കും കാരണം അത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. ആദ്യത്തെ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും മുൻപായി നമ്മുടെ വീടിനെ ഒന്ന് റീ-സെറ്റ് ചെയ്താൽ, ഈ മഴക്കാലം മുഴുവൻ വീടിനുള്ളിൽ ഇരുന്ന് ആസ്വദിക്കാൻ സാധിക്കും. മഴയെ വരവേൽക്കാൻ നിങ്ങളുടെ വീട് എങ്ങനെ ഒരുക്കാമെന്ന് നോക്കാം.തുടക്കം വീടിന്റെ പുറംഭാഗങ്ങളിൽ നിന്ന്, അറ്റകുറ്റപ്പണികൾ ആദ്യംമഴ ആസ്വദിക്കാൻ ഇരിക്കുമ്പോൾ വീടിന്റെ ഉള്ളിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്നത് ആരും ഇഷ്ടപ്പെടില്ല. അതുകൊണ്ട് ആദ്യത്തെ മഴ പെയ്യുന്നതിന് മുൻപ് തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ബാൽക്കണി, ടെറസ് ഡ്രെയിനേജുകൾ വൃത്തിയാക്കുക. ഉണങ്ങിയ ഇലകളും പൊടിയും അടിഞ്ഞുകൂടി ബാൽക്കണിയിലെയും ടെറസിലെയും വെള്ളം പോകുന്ന പൈപ്പുകൾ അടഞ്ഞു കിടക്കാൻ സാധ്യതയുണ്ട്. ഇത് വെള്ളക്കെട്ടിന് കാരണമാകും. അതിനാൽ ഡ്രെയിനേജ് പൈപ്പുകൾ ഇപ്പോൾ തന്നെ ക്ലീൻ ചെയ്യുക.ജനലുകളും വാതിലുകളും പരിശോധിക്കുക. ജനലിന്റെ ഇടയിലൂടെ വെള്ളം അകത്തേക്ക് അടിച്ചു കയറുന്നുണ്ടോ എന്ന് പരിശോധിക്കുക. ജനൽപ്പാളികളിലെ റബ്ബർ ബീഡിങ്ങുകൾ കേടായിട്ടുണ്ടെങ്കിൽ അവ മാറ്റുക. ചോർച്ചകൾ അടയ്ക്കുക. മേൽക്കൂരയിലോ ചുവരുകളിലോ ചെറിയ വിള്ളലുകൾ ഉണ്ടെങ്കിൽ വാട്ടർപ്രൂഫിങ് വഴി അത് പരിഹരിക്കാൻ ഈ കുറഞ്ഞ ദിവസങ്ങൾ ഉപയോഗപ്പെടുത്താം.ഈർപ്പത്തെ പ്രതിരോധിക്കാൻ ‘സൺ-ഡ്രൈ’ ചെയ്യാം


Source link

CINEMA

Back to top button