NEWS

അതിവേഗ റെയില്‍ പാത നടപ്പാക്കാൻ സർക്കാർ; ഇ. ശ്രീധരൻ – വി.ഡി. സതീശൻ കൂടിക്കാഴ്ച വൈകിട്ട്


തിരുവനന്തപുരം∙ ഭരണമൊഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലായി അതിവേഗ റെയില്‍ പാത നടപ്പാക്കാനുള്ള നടപടികളുമായി യുഡിഎഫ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇ. ശ്രീധരനുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇന്നു കൂടിക്കാഴ്ച നടത്തും. വൈകിട്ട് തിരുവനന്തപുരത്ത് വച്ചു നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇ.ശ്രീധരന്‍ മുന്നോട്ടുവച്ച ബദല്‍പാത ചര്‍ച്ചയാകുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊന്നാനി എംഎല്‍എ കെ.പി. നൗഷാദലി ഇ.ശ്രീധരനെ വീട്ടിലെത്തി കണ്ടിരുന്നു. സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് ശ്രീധരന്‍ അറിയിച്ചു. വികസന വിഷയങ്ങളില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് നൗഷാദലിയും പ്രതികരിച്ചു. സില്‍വര്‍ ലൈനിനു ബദലായി ശ്രീധരന്‍ മുന്നോട്ടുവച്ച അതിവേഗ റെയില്‍പാതയുടെ രൂപരേഖ ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായിരുന്നില്ല.


Source link

Back to top button