SPORTS
‘ഏറ്റവു വലിയ അപമാനം’: വൈഭവ് സൂര്യവംശിയെ പാക്കിസ്ഥാൻ താരത്തോട് താരതമ്യപ്പെടുത്തി; വിമർശിച്ച് സൈബർലോകം

മുല്ലൻപുർ ∙ ഐപിഎൽ എലിമിനേറ്ററിലെ മിന്നുംപ്രകടനത്തിനു പിന്നാലെ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിക്ക് അഭിനന്ദനപ്രവാഹമാണ്. മത്സരത്തിൽ, 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടിയ പതിനഞ്ചുകാരനായ താരത്തിന് റെക്കോർഡ് സെഞ്ചറി എന്ന നേട്ടം നേരിയ വ്യത്യാസത്തിലാണ് നഷ്ടമായത്. സച്ചിൻ തെൻഡുൽക്കർ, ക്രിസ് ഗെയ്ൽ ഉൾപ്പെടെയുള്ള ക്രിക്കറ്റ് ഇതിഹാസങ്ങൾ വൈഭവിനെ അഭിനന്ദിച്ച് രംഗത്തെത്തി. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന ഗെയ്‌ലിന്റെ റെക്കോർഡും വൈഭവ് തകർത്തിരുന്നു.കരിയറിന്റെ തുടക്കത്തിൽ വമ്പൻ ‘അടിക്കാരൻ’ ആയിട്ടായിരുന്നു ഷാഹിദ് അഫ്രീദിയുടെയും വരവ്. 1996ൽ തന്റെ ആദ്യ ഏകദിന ഇന്നിങ്സിൽ അഫ്രീദി 37 പന്തിൽ സെഞ്ചറി നേടിയിരുന്നു. ഇത് ഏകദേശം 18 വർഷത്തോളം ഏറ്റവും വേഗതയേറിയ ഏകദിന സെഞ്ചറിയെന്ന റെക്കോർഡായി നിലനിന്നു. 2014ൽ ന്യൂസീലൻഡ് താരം കോറി ആൻഡേഴ്സൻ 36 പന്തിൽ സെഞ്ചറി നേടിയാണ് ഇതു തകർത്തത്. 2015ൽ 31 പന്തിൽ സെഞ്ചറി നേടിയ ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ.ബി.ഡിവില്ലിയേഴ്സിന്റെ പേരിലാണ് നിലവിൽ വേഗമേറിയ ഏകദിന സെഞ്ചറിയുടെ റെക്കോർഡ്. ∙ പുകഴ്ത്തി ജാവേദ് അഫ്രീദി അതേസമയം, പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ടീമായ പെഷവാർ സൽമിയുടെ ഉടമയും പാക്ക് വ്യവസായിയുമായ ജാവേദ് അഫ്രീദിയും വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് രംഗത്തെത്തി. ‘‘സുഹൃത്തുക്കളെ, 15 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനത്തിൽ ഞാൻ ശരിക്കും അദ്ഭുതപ്പെട്ടുപോയി! അവൻ കളിച്ച രീതി ശരിക്കും ഉദ്വേഗഭരതമായിരുന്നു. ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനെയുള്ള കഴിവ് വളരെ അപൂർവ്വവും സവിശേഷവുമാണ്. ഒരുപാട് ബഹുമാനവും സ്നേഹവും, കുട്ടി. നീ വളർന്നുവരുന്ന ഒരു ഭാവി സൂപ്പർസ്റ്റാറാണ്! കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുക.’’– ജാവേദ് അഫ്രീദി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.
Source link


