NEWS

യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് 4 മാസം മുൻപ്


കണ്ണൂർ ∙ 4 മാസം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കരിമ്പത്ത് ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തെ അറിയപ്പെടുന്ന ന‍ൃത്താധ്യാപികയായിരുന്നു. കൊല്ലം സ്വദേശികളാണ് സാന്ദ്രതാരയുടെ മാതാപിതാക്കളായ രമേശനും താരയും. ഇരുവരും നേരത്തെ പറശ്ശിനിതളിയിലായിരുന്നു താമസം. ഇപ്പോൾ ബാവുപ്പറമ്പിേലക്ക് താമസം മാറി. സൂര്യജിത്താണ് സഹോദരൻ. ആത്മഹത്യയുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Source link

Back to top button