NEWS

മൺസൂൺ തുടക്കം വൈകും; മഴ 90 ശതമാനമായി കുറയും: കേരളത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ എത്തിയേക്കും


രാജ്യത്ത് ഈ വർഷം തെക്കു–പടിഞ്ഞാറൻ കാലവർഷം ശരാശരിയിലും കുറവായിരിക്കും എന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം. ഒരാഴ്ചയ്ക്കുള്ളിൽ മഴ കേരളത്തിൽ എത്താനാണു സാധ്യത എന്നും ഐഎംഡി വ്യക്തമാക്കി. ന്യൂഡൽഹിയിൽ ഇന്നു രാവിലെ പുറത്തുവിട്ട രണ്ടാം ഘട്ട ദീർഘകകാല മൺസൂൺ പ്രവചനത്തിലാണ് ഐഎംഡി മേധാവി ഡോ. എം മഹാപത്ര ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യയിലും മഴ ശരാശരിയിലും കുറവായിരിക്കുമെന്നാണു നിഗമനം. ദീർഘകാല ശരാശരിയുടെ 90% മാത്രമായിരിക്കും രാജ്യത്തെ മഴയുടെ ലഭ്യത. ഏപ്രിൽ 30 നു പുറത്തുവിട്ട പ്രവചനത്തിൽ ദീർഘകാല ശരാശരിയുടെ 92% മഴ ലഭിക്കുമെന്നായിരുന്നു ഐഎംഡിയുടെ പ്രവചനം. ജൂൺ അവസാനമോ ജൂലൈ ആദ്യമോ എൽനിനോ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ശരാശരി താപനില ഉയർന്നു തന്നെ നിൽക്കുമെന്നും പ്രവചനത്തിൽ പറയുന്നു.എൽ നിനോ രൂപപ്പെടുന്ന പശ്ചാത്തലത്തിൽ മഴ കുറയുമെന്നതാണ് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം. രവിചന്ദ്രൻ പറഞ്ഞു. ഓഗസ്റ്റ്–സെപ്റ്റംബർ ആകുമ്പോഴേക്കും എൽനിനോ കൂടുതൽ ശക്തമാകും.


Source link

Back to top button