NEWS

ഐഓഎസ് 27ലെ ഫീച്ചറുകൾ ചോർന്നു! അമ്പരപ്പിക്കുമോ ആപ്പിൾ,ഐഫോൺ ഉപയോക്താക്കൾ‌ക്ക് സന്തോഷ വാർത്ത


നിർമിത ബുദ്ധി (എഐ) കേന്ദ്രീകരിച്ച് അതിശക്തമായ ചില മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ആപ്പിൾ തങ്ങളുടെ പുതിയ ഐഓഎസ് 27 (iOS 27) പുറത്തിറക്കാൻ ഒരുങ്ങുന്നത്. കമ്പനിയുടെ വേൾഡ് വൈഡ് ഡവലപ്പേഴ്സ് കോൺഫറൻസിൽ (WWDC) ജൂൺ 8ന് പരിചയപ്പെടുത്താനിരുന്ന പല ഫീച്ചറുകളും ഇതിനോടകം ചോർന്നുവെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടർ മാർക്ക് ഗുർമൻ അവകാശപ്പെടുന്നു. പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റം സ്വീകരിക്കാനും എഐ പ്രവർത്തിപ്പിക്കാനുമുള്ള ഹാർഡ്‌വെയർ കരുത്തുള്ള ഐഫോൺ, ഐപാഡ്, മാക്ക് ഉപകരണങ്ങളുടെയെല്ലാം പ്രവർത്തനത്തിന്റെ കേന്ദ്ര ബിന്ദുവായി ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. എഐ ഇന്റർഫേസ്, സ്വതന്ത്രമായി പ്രവർത്തിക്കുന്ന ചാറ്റ്‌ബോട്ട് ആപ്പ് തുടങ്ങിയ മാറ്റങ്ങളാണ് പുതിയ ഒഎസ് പതിപ്പുകളിൽ പ്രതീക്ഷിക്കുന്നത്.രണ്ടാമത്തെ രീതി പുതുതായി അവതരിപ്പിക്കുന്ന ‘സേർച്ച് – ആസ്ക്’ ഇന്റർഫേസ് ആണ്. സ്ക്രീനിന്റെ മുകളിൽ മധ്യഭാഗത്തുനിന്ന് താഴേക്ക് സ്വൈപ്പ് ചെയ്തുകൊണ്ട് ഏത് ആപ്പ് ഉപയോഗിക്കുമ്പോഴും ഉപഭോക്താക്കൾക്ക് ഇത് പ്രവർത്തിപ്പിക്കാം. ഈ രീതി ഉപയോഗിക്കുമ്പോൾ സ്ക്രീനിൽ മുഴുവനായി സിറി ഇന്റർഫേസ് പ്രത്യക്ഷപ്പെടുകയും അവിടെ ടൈപ്പ് ചെയ്ത് എഐയുമായി സംവദിക്കാൻ സാധിക്കുകയും ചെയ്യും. 


Source link

Back to top button