NEWS

റെയ്ഡിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇഡി; ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണയ്‌ക്ക് നോട്ടീസ് അയച്ചേക്കും

തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ തെളിവുകൾ ലഭിച്ചെന്ന് ഇ ഡി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നിന്നും വീണയെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുന്നതിനാവശ്യമുള്ള തെളിവുകൾ ലഭിച്ചെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. ഇക്കാര്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറിനെ അറിയിക്കുമെന്ന് ഇ ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറുപടി ലഭിച്ച ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണയ്‌ക്ക് നോട്ടീസ് അയച്ചേക്കുമെന്നാണ് സൂചന. വീണയിൽ നിന്ന് പിടിച്ചെടുത്ത ഫോണും സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ലാ‌പ്ടോപ്പും അടക്കം വിശദമായ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയച്ചു. അന്വേഷണം വേഗത്തിലാക്കാനും കൂടുതൽപേരിലേക്ക് വ്യാപിപ്പിക്കാനും ഒരുങ്ങുകയാണ് ഇ ഡി.

അതേസമയം, അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഇന്ന്‌ അപ്പീൽ നൽകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇഡി റെയ്ഡഡിനിടെ സംസ്ഥാനവ്യാപകമായി വലിയരീതിയിൽ സിപിഎം പ്രതിഷേധം നടത്തിയിരുന്നു. പിണറായി വിജയന്റെ വാടകവീട്ടിൽ റെയ്‌ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി സംഘത്തെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 13 സിപിഎം പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും.


Source link
NEWS

Back to top button