LIFESTYLE

ചെറിയ മാറ്റങ്ങൾ വലിയ ഫലം നൽകും: വീട്ടിൽ ഈ 5 തെറ്റുകൾ ഒഴിവാക്കുക


ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. പാചകം ചെയ്യാനുള്ള സൗകര്യവും സാധനങ്ങൾ സ്റ്റോർ ചെയ്യാനുള്ള ഇടവും ഒരുക്കുക എന്നതിനപ്പുറം അടുക്കളയുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വൃത്തിയായും ഉപയോഗക്ഷമമായും അടുക്കള ഒരുക്കാൻ നിർമാണ സമയത്ത് ചില അബദ്ധങ്ങൾ പറ്റാതെ നോക്കണം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.1. വെളിച്ചം നൽകുമ്പോൾമറ്റു മുറികളിലേതുപോലെ ഒരു സീലിങ് ലൈറ്റ് മാത്രമാകും മിക്ക അടുക്കളയിലും കാണുക. ഇത് തെറ്റായ രീതിയാണ്. സ്റ്റൗ, പച്ചക്കറികൾ മുറിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ നേരിട്ട് വെളിച്ചം ലഭിക്കണം. ക്യാബിനറ്റുകൾക്കുള്ളിലും വെളിച്ചം ലഭിക്കാനുള്ള സംവിധാനം ഒരുക്കിയാൽ വൃത്തിയാക്കൽ എളുപ്പമാകും. ടാസ്ക് ലൈറ്റ്, അണ്ടർ ക്യാബിനറ്റ് ലൈറ്റ്, ആക്സന്റ്  ലൈറ്റ് എന്നിവ ഉൾപ്പെടുത്തുന്നത് ആവശ്യമായ രീതിയിൽ വെളിച്ചം ലഭിക്കാനും ഭംഗി കൂട്ടാനും സഹായിക്കും.2. സ്റ്റോറേജ് ഒരുക്കുമ്പോൾഅടുക്കള സ്റ്റോറേജുകളിൽ വയ്ക്കുന്ന മിക്ക സാധനങ്ങളും പതിവ് ഉപയോഗമുള്ളവയായതിനാൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന തരത്തിൽ വേണം കബോർഡ് ഒരുക്കാൻ. കൈ എത്തി സാധനങ്ങൾ എടുക്കാനുളള സൗകര്യം പരിഗണിക്കണം. അതേപോലെ സ്റ്റൗ, വാഷിങ് ഏരിയ തുടങ്ങിയ ഇടങ്ങളിലെ ജോലിയെ തടസ്സപ്പെടുത്തുന്ന തരത്തിലാവരുത് കബോർഡുകളുടെ സ്ഥാനം. മോഡുലാർ ക്യാബിനറ്റുകൾ, പുള്ളൗട്ട് ട്രേകൾ, വെർട്ടിക്കൽ സ്റ്റോറേജ് എന്നിവയൊക്കെ സ്റ്റോറേജ് ഒരുക്കാൻ പര്യാപ്തമാണ്.3. വായുസഞ്ചാരം കൃത്യമാകണം


Source link

CINEMA

CINEMA

Back to top button