SPORTS

ഐപിഎൽ തീരുംമുന്‍പേ ക്യാപ്റ്റൻസി ഒഴിഞ്ഞ് ഋഷഭ് പന്ത്, ലക്നൗ സൂപ്പർ ജയന്റ്സ് വിടുമോ?


മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ നിരാശപ്പെടുത്തിയ പ്രകടനത്തിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ് ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. 2026 ഐപിഎലിൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായാണ് ലക്നൗ സീസൺ അവസാനിപ്പിച്ചത്. 2025ൽ ലക്നൗ ഏഴാം സ്ഥാനത്തായിരുന്നു. പന്ത് സ്ഥാനമൊഴിയാൻ സ്വയം തീരുമാനിക്കുകയായിരുന്നെന്ന് ലക്നൗ ‍ഡയറക്ടർ ടോം മൂഡി പ്രസ്താവനയിൽ അറിയിച്ചു. ക്യാപ്റ്റനെന്ന നിലയിൽ ഋഷഭ് പന്തിന്റെ സേവനങ്ങൾക്കു നന്ദിയുണ്ടെന്നും ടോം മൂഡി വ്യക്തമാക്കി.ലക്നൗ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ക്യാപ്റ്റനാണ് 28 വയസ്സുകാരനായ ഋഷഭ് പന്ത്. 2022 മുതൽ 2024 വരെ കെ.എൽ. രാഹുലായിരുന്നു ലക്നൗവിന്റെ ക്യാപ്റ്റൻ. ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്തതോടെ 2025 മെഗാലേലത്തിൽ പങ്കെടുത്ത പന്തിനെ, 27 കോടി രൂപയ്ക്കാണ് ലക്നൗ വാങ്ങിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ വിലയേറിയ താരമായും പന്ത് ഇതോടെ മാറി. പന്തിന്റെ ക്യാപ്റ്റൻസിയിൽ 18 മത്സരങ്ങൾ ലക്നൗ തോറ്റു. 10 വിജയങ്ങൾ സ്വന്തമാക്കി. ബാറ്റിങ്ങിലും താരത്തിനു തിളങ്ങാൻ സാധിച്ചിരുന്നില്ല. 2026 സീസണിൽ 138.05 സ്ട്രൈക്ക് റേറ്റിൽ 312 റൺസാണ് പന്ത് സ്കോർ ചെയ്തത്.


Source link

Back to top button