പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു . തൃക്കരിപ്പൂർ രജിസ്റ്റർ ഓഫീസിൽ തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് വിവാഹം. എന്നാൽ സോഷ്യൽ മീഡിയയിലുൾപ്പെടെ ഇരുവരും വിവാഹക്കാര്യം പങ്കുവച്ചിട്ടില്ല.
അദ്ധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായിരുന്നു കെ വിദ്യ. ഇതിന്റെ പേരിൽ വൻ വിമർശനങ്ങളാണ് വിദ്യയ്ക്കെതിരെ ഉണ്ടായത്. തൃക്കരിപ്പൂർ സ്വദേശിനിയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോയെ എസ് എഫ് ഐ സംസ്ഥാനസെക്രട്ടറിയായിരിക്കെ തന്നെ ചില നിലപാടുകളുടെ പേരിൽ പാർട്ടി നേതാക്കൾ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജിൽ ആർക്കിയോളജിയിൽ പിജി വിദ്യാർത്ഥിയായിരുന്ന ആർഷോ പിന്നീട് പഠനം മതിയാക്കുകയായിരുന്നു. നിലവിൽ സിപിഎം ജില്ലാകമ്മിറ്റി അംഗമാണ്.
ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ ഏഴാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്ന ആർഷോ ഈ സെമസ്റ്റർ ആരംഭിച്ച ശേഷം ക്ലാസിൽ എത്തിയിട്ടില്ലെന്ന് കാട്ടി കോളജ് അധികൃതർ നോട്ടിസ് അയച്ചിരുന്നു. ഇതിനു മറുപടിയായി താൻ ആറാം സെമസ്റ്റർ കൊണ്ട് എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ ഇ–മെയിൽ മുഖേനെ ക്ലാസ് ടീച്ചറിനെ വിവരം അറിയിക്കുകയായിരുന്നു.
Source link
NEWS


