NEWS
മോശം കാലാവസ്ഥയെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു; രാഹുൽ–സിദ്ധരാമയ്യ കൂടിക്കാഴ്ച ഇന്നില്ല

ന്യൂഡൽഹി∙ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ സിദ്ധരാമയ്യയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ തീരുമാനിച്ച കൂടിക്കാഴ്ച ഇന്നില്ല. സിദ്ധരാമയ്യ കയറിയ വിമാനം മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചുവിട്ടതിനാലാണ് കൂടിക്കാഴ്ച മാറ്റിയത്. നാളെ രാവിലെ 9 മണിക്ക് ഇരുവരും കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം. കാലാവസ്ഥ മോശമായതോടെ ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ജയ്പൂരിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. രാജ്യസഭാ സീറ്റിനായി സിദ്ധരാമയ്യയെ രാഹുൽ ഗാന്ധി നിർബന്ധിച്ചേക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്. അന്തിമ തീരുമാനം എടുക്കാൻ സിദ്ധരാമയ്യയ്ക്ക് നേതൃത്വം സമയം നൽകും. ഡൽഹിയിൽ വലിയൊരു പദവിയും സിദ്ധരാമയ്ക്ക് മുന്നിൽ വച്ചേക്കും.
Source link


